o മാഹി മേഖല ചിത്രരചനാ മത്സരം നടന്നു
Latest News


 

മാഹി മേഖല ചിത്രരചനാ മത്സരം നടന്നു

 

മാഹി മേഖല ചിത്രരചനാ മത്സരം നടന്നു



മാഹി: മാഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രശംസനീയമായ പ്രവർത്തനങ്ങൾ  നടത്തി വരുന്ന തിലക് മെമ്മോറിയൽ റീഡിംഗ് റൂം ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഗാന്ധിജയന്തി ദിനാഘോഷ ത്തോനുബന്ധിച്ച് മുപ്പത്തഞ്ചാമത് മാഹി മേഖല ചിത്രരചനാ മത്സരം ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു ക്ലബ്ബ് പ്രസിഡണ്ട് .കെ.ഹരീന്ദ്രൻ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരനും റിട്ട. ചിത്രകലാധ്യാപകനും തലശ്ശേരി വിദ്യാഭ്യാസ ജില്ല ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് അസിസ്റ്റൻറ് ജില്ലാ കമ്മിഷണറും ആയ ടി.കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു എസ്.ബി.ഐ ബിസിനസ് ഡവലപ്പ്മെൻ്റ് മാനേജർ കെ.ഉണ്ണികൃഷ്ണൻ മുഖ്യ ഭാഷണം നടത്തി.വി.കെ രാധാകൃഷ്ണൻ, കെ.കെ.അനിൽകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും ക്ലബ്ബ് ജോയിൻറ് സെക്രട്ടറി പി.സി.ദിനേശൻ നന്ദിയും പറഞ്ഞു.മത്സരത്തിൽ മാഹിയിലെ വിദ്യാലയങ്ങളിലെ ഇരുന്നൂറ്റമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു

Post a Comment

Previous Post Next Post