ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ്ണ മാല കവർന്നു.
ഒരു പ്രതീകാത്മക ചിത്രം
മാഹി: ബൈക്കിലെത്തിയ സംഘം 65 കാരിയുടെ 5 പവൻ സ്വർണ്ണ മാല കവർന്നതായി പരാതി. ചൂടിക്കോട്ട ശ്രീദേവി ഹൗസിലെ അനിത (65) യുടെ മാലയാണ് നഷ്ടപ്പെട്ടത്.കുടുംബത്തോടൊപ്പം മാഹി തിരുനാളിന് പോയി മടങ്ങവെയാണ് മാല ബൈക്കിലെത്തിയ സംഘം കവർന്നത്.ബഹളം വെച്ചെങ്കിലും മോഷ്ടാക്കൾ മാലയുമായി കടന്നു കളഞ്ഞു..മാഹി സബ് ജെയിലിന് പിറകിലെ റോഡിലൂടെ നടന്നു പോകുമ്പോൾ കഴിഞ്ഞ ദിവസം രാത്രി 8 നായിരുന്നു സംഭവം - ഇവരുടെ പരാതി പ്രകാരം മാഹി എസ്.ഐ. റെനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

Post a Comment