*മെയിൻ റോഡിൽ മീൻ വെള്ളം ഒഴുക്കിയ മീൻ വണ്ടി പിടികൂടി പിഴ ഈടാക്കി*
തലശ്ശേരി : മെയിൻ റോഡിൽ മീൻ വെള്ളം ഒഴുക്കിയ മീൻ വണ്ടി പിടികൂടി പിഴ ഈടാക്കി.
മാർക്കറ്റിൽ മീൻ ഇറക്കിയതിന് ശേഷം തിരിച്ചു പോവുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിലുള്ള
KA 19 AE 8557 നമ്പർ ഗുഡ്സ് കരിയർ വാഹനത്തിലെ ഒഴിഞ മീൻ ബോക്സ്കളിലും വാഹനത്തിൽ കെട്ടികിടന്നിരുന്നതുമായ മീൻ വെള്ളമാണ് ഔട്ടർ വാൾവ് തുറന്ന് റോഡിൽ ഒഴുക്കിവിട്ടുക്കൊണ്ട് പോകുന്നത് ജോയിൻ ഡയറക്ടറുടെ സ്പെഷ്യൽ
എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള സ്‌ക്വാഡ് പിടികൂടിയത്.
ഹെൽത്ത് ഇൻസ്പെക്ടർ
രജിന
അനിൽ കുമാർ കുഞ്ഞിക്കണ്ണൻ എന്നിവർ സ്‌ക്വാഡിൽ പങ്കെടുത്തു.
മീൻ വണ്ടികൾ മീൻ വെള്ളം റോഡിൽ ഒഴുക്കിവിടുന്നത് കാരണം അസഹ്യമായ ദുർഗന്ധവും പൊതു ജനങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളും സമീപത്തെ ഗവർമെന്റ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മൂക്ക് പോത്താതെ റോഡിൽ കൂടി കടന്ന് പോകാനും ജോലി ചെയ്യാനും സാധിക്കാത്ത അവസ്ഥയാണുള്ളത്.
മേൽ വിഷയത്തിൽ തുടർ ദിവസങ്ങളിലും കനത്ത പരിശോധനയും നിയമനടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി സുരേഷ് കുമാരൻ എൻ, ക്‌ളീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി എന്നിവർ അറിയിച്ചു.
Post a Comment