o ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ
Latest News


 

ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ

 *ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ!*



മാഹി: യുവ സമൂഹത്തെ  നശിപ്പിക്കുന്ന ലഹരി ഉപയോഗ ഭീഷണിയെകുറിച്ചു  സമൂഹത്തെ ബോധവല്ക്കരിച്ചു 

കൊണ്ട് ചാലക്കര സെൻ്റ് തേരേസാസ് നാഷനൽ സർവ്വീസ് സ്കീം വളണ്ടിയർമാർ നോട്ടീസ് വിതരണം നടത്തി.


വിദ്യാലയത്തിൽ നടക്കുന്ന എൻ.എസ്. എസ്. സപ്തദിന ക്യാമ്പിൻ്റെ ഭാഗമായാണ് ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.


ബോധവല്ക്കരണ പ്രവർത്തനത്തിനുള്ള ലഘുലേഖ വിദ്യാർഥികൾക്ക് കൈമാറിക്കൊണ്ട്

പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.


പ്രോഗ്രാം ഓഫീസർ ടി.കെ. സുരഭി അധ്യക്ഷത വഹിച്ചു.


മൻഹ മഹ്റൂഫ് സ്വാഗതവും അമ്ന റോസ് നന്ദിയും പറഞ്ഞു.


തുടർന്നു ഡിജിറ്റൽ സാക്ഷരത എന്ന വിഷയത്തിൽ സംവാദവും നടന്നു. എം. മുസ്തഫ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന സംവാദത്തിൽ ദേവസൂര്യ, പാർവണ, സൂര്യദേവ് ഹാമിസ് ഹംസ,ശ്രേയ , ഷിബാനി, ദിയ ലിയോണ , ഐലീൻ എന്നീ വിദ്യാർഥികൾ സജീവമായി പ്രതികരിച്ചു.

മയ്യഴി മേളം ഹയർ സെക്കൻഡറി വിഭാഗം കലാതിലകം ലറ്റീഷ്യ തെരേസയുടെ ഗാനാലാപനവും ഉണ്ടായി.


ക്യാമ്പ് ഡയറക്ടർ രേഖില ഇന്നത്തെ പരിപാടികൾക്ക് നേതൃത്വം നല്കി.


വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വളണ്ടിയർ മാഹി ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

Post a Comment

Previous Post Next Post