വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് മർദ്ദനം
ചൊക്ലി: പഞ്ചായത്ത് പതിനാറാം വാർഡിലെ വെൽഫെയർ പാർട്ടി സ്ഥാനാർഥി ജാഫർ സാദിഖിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കള്ള വോട്ട് ചോദ്യം ചെയ്തതിന്റെ പ്രതികാരമാണ് മർദ്ദനമെന്ന് വെൽഫെയർ പാർട്ടി ഭാരവാഹികൾ പറഞ്ഞു. പരിക്കേറ്റ ജാഫർ സാദിഖിനെ തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സി.അബ്ദുന്നാസിർ ജനറൽ കൺവീനർ കെ.എം അഷ്ഫാഖ് , ജില്ല സമിതിയംഗം സാജിദ് കോമത്ത് എന്നിവർ സന്ദർശിച്ചു.

Post a Comment