*മാഹി ജവഹർ നവോദയ വിദ്യാലയം കായിക മേളക്കു തുടക്കമായി!*
മാഹി: പന്തക്കൽ ജവഹർ നവോദയ വിദ്യാലയം മുപ്പത്തിയെട്ടാം വാർഷിക കായിക മേളക്ക് തുടക്കമായി.
വിദ്യാർഥികളുടെ വർണ്ണാഭമായ മാർച്ചു പാസ്റ്റോടെ ആരംഭിച്ച കായിക മേള മുഖ്യ അതിഥിയായെത്തിയ മാഹി ഡെപ്യുട്ടി തഹസിൽദാരും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ടി. സൗരവ് ഉദ്ഘാടനം ചെയ്തു.
വിദ്യാലയാ പ്രിൻസിപ്പാൾ ശ്രീമതി എൻ.പി. ശ്രീലത അധ്യക്ഷയായി.
നവോദയ വിദ്യാലയ സമിതി പ്രിൻസിപ്പാൾ പി.കെ.സഹദേവൻ,
പൂർവ്വ വിദ്യാർത്ഥി സംഘടന കോർഡിനേറ്റർ എം.സി. വരുൺ എന്നിവർ ആശംസകൾ നേർന്നു.
കായികാധ്യാപിക ടി. സ്മിത സ്വാഗതവും സ്കൂൾ വൈസ് പ്രിൻസിപ്പാൾ സാബു ജോസഫ് നന്ദിയും പറഞ്ഞു.
രണ്ടു ദിവസം നീണ്ടുനില്ക്കുന്ന കായികമേള ശനിയാഴ്ച വൈകുന്നേരം സമാപിക്കും

Post a Comment