o സരസ്വതി ദക്ഷിണയും കുടുംബ സംഗമവും
Latest News


 

സരസ്വതി ദക്ഷിണയും കുടുംബ സംഗമവും

 സരസ്വതി ദക്ഷിണയും കുടുംബ സംഗമവും 



 മാഹി :. ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ സരസ്വതി ദക്ഷിണയും കുടുംബ സംഗമവും നടത്തുന്നു.


 ഒക്ടോബർ 11 ശനിയാഴ്ച വൈകുന്നേരം 3.30ന് ഇരട്ടപ്പിലാക്കൂൽ എ വി എസ് ഹാളിൽ വച്ച് ആണ് പരിപാടി.


 പരിപാടിയിൽ ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന കർമ്മ കീർത്തി പുരസ്കാരം  രാജൻ കല്ലാടന് സംസ്ഥാന സെക്രട്ടറി  കെ. സി. സുധീർ ബാബു സമർപ്പിക്കും. കൂടാതെ പുതുച്ചേരി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ച  മനോജ് കുമാറിനെ ആദരിക്കും.

 ഡോ. വി കെ വിജയൻ അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി  കെ. സി. സുധീർ ബാബു, "ഭാരതീയ കുടുംബസങ്കല്പം"

 എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രബന്ധം അവതരിപ്പിക്കും. പരിപാടിക്ക് ശേഷം കുടുംബാംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

Post a Comment

Previous Post Next Post