*പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു*
ന്യൂമാഹി: ശബരിമലയിൽ നിന്നും സ്വർണ്ണപ്പാളികൾ കടത്തിയതിനെതിരെയും പഞ്ചലോഹ വിഗ്രഹങ്ങൾ ദ്വാരപാലക വിഗ്രഹങ്ങൾ തുടങ്ങിയവ മോഷ്ടിച്ച് കടത്തിയ പിണറായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നടപടികൾക്കെതിരെ കെപിസിസി ആഹ്വാനപ്രകാരം ന്യൂ മാഹി ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഗമം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ ശുഹൈബ് തങ്ങൾ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് അനീഷ് ബാബു വി കെ, കോൺഗ്രസ് നേതാവ് എൻ കെ സജീഷ്, 1 INTUC മണ്ഡലം പ്രസിഡണ്ട് സി സത്യാനന്ദൻ, മഹിള കോൺഗ്രസ് പ്രസിഡണ്ട് പി കെ സുനിത, കെ ശിവരാജൻ എന്ന വർ സംസാരിച്ചു. എം ഇഖ്ബാൽ, കെ.പി യൂസഫ്, കരിമ്പിൽ അശോകൻ, സി.ടി ശശിന്ദ്രൻ, ശ്രീജിത്ത് യു.കെ, വി റസാക്ക്, സാജിദ് ന്യൂ മാഹി, അനില കുമാരി, ഇ പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment