മാഹിയിൽ 'വാക്കത്തോൺ'
ഇന്ത്യയിലെ യുവാക്കളെ പുകയില വിമുക്തമാക്കുക എന്ന കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായി യുവാക്കളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി മാഹി ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മയ്യഴി നഗരത്തിൽ 'വാക്കത്തോൺ' നടത്തി. മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ. എസ്.എസ്. വളണ്ടിയർസ്, എ. എൻ. എം.ജീവനക്കാർ, ആശാവർക്കേഴ്‌സ് എന്നിവർ പങ്കെടുത്ത ' വാക്കത്തോൺ' മാഹി എം.എൽ.എ.രമേഷ് പറമ്പത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ മാഹി പോലീസ് സൂപ്രണ്ട് ഡോ.വിനയ്കുമാൻ ഗാഡ്ഗെ.ഐ. പി.എസ്., ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, ഡോ.ബി.സതീഷ്,ഡോ.ആദിൽ വാഫി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment