കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത് ജി എം ജെ ബി എസിലെ വിദ്യാർത്ഥികൾ
വിസ്മൃതിയിലായ നെൽപ്പാടങ്ങളും കൊയ്ത്തുൽത്സവവും നേരിട്ട് കണ്ടറിഞ്ഞ് ജി എം ജി ബി എസ് അഴിയൂരിലെ വിദ്യാർത്ഥികൾ. അഴിയൂർ കരുവയൽ തട്ടാങ്കണ്ടി രാധയുടെ നെൽപ്പാടത്ത് നടന്ന കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അതൊരു പുതിയൊരു അനുഭവമായി. ഹെഡ്മിസ്ട്രസ് ഷീബ കെ, പിടിഎ പ്രസിഡന്റ് ഷബാന, അധ്യാപകരായ സന്തോഷ് , ജിഷ, സലിഷ, ആതിര, റീജ, അൻസ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ നെൽപ്പാടം സന്ദർശിച്ചത്. ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്, വടകര 1, അഴിയൂർ, നെല്ല് വിളവെടുപ്പ് പരീക്ഷണം. വിനേഷ് ബാബു (സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 1)& അബ്ദുൽ സലീം (സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ) എന്നിവർ കൊയ്ത്തുത്സവത്തിന് നേതൃത്വം കൊടുത്തു.

Post a Comment