*ഡയാലിസിസ് സെൻററിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി*
കരിയാട് : തണൽ അഭയ ഡയാലിസിസ് സെൻററിൽ മലിനീകരണ നിയന്ത്രണബോർഡ് സീനിയർ എൻജിനീയർ പരിശോധന നടത്തി. ഇവിടെനിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളം സമീപത്തെ കിണറുകളിൽ മാലിന്യം കലർത്തുന്നുവെന്ന പരാതിയിൽ കൂടുതൽ അന്വേഷണത്തിനാണ് അധികൃതരെത്തിയത്.
മാലിന്യം കുടിവെള്ളത്തിൽ കണ്ടെത്തിയെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നത്. സെൻററിലെ മലിനജല ശുദ്ധീകരണത്തിൽ അപാകം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് നിയന്ത്രിക്കാൻ ഡയാലിസിസ് സെൻറർ ചെയ്യേണ്ട ക്രമീകരണങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സോക് പിറ്റ് നിർമാണവുമായി ബന്ധപ്പെട്ട വിശദമായ നിർദേശം നൽകുമെന്ന് അധികൃതർ പറഞ്ഞു.

Post a Comment