*പ്രശാന്ത് ഒളവിലത്തിന്റെ*
*ചിത്രപ്രദർശനത്തിന് മലയാള കലാഗ്രാമംത്തിൽ തുടക്കമായി*
മാഹി: പ്രശസ്ത ജലച്ചാ യ ചിത്രകാരൻ പ്രശാന്ത്ഒളവിലത്തിന്റെ
ചിത്രപ്രദർശനത്തിന് മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ പ്രൗഢമായ തുടക്കമായി.
അസീസ് മാഹിയുടെ അദ്ധ്യക്ഷതയിൽ വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു ചിത്ര വിവരണം നടത്തി. അഡ്വ: എൻ.കെ. സജ്ന സ്വാഗതവും, വൈ. യെം അനിൽകുമാർ നന്ദിയും പറഞ്ഞു.
കലാഗ്രാമം അഡ്മിനിസ്ട്രെട്ടർ
പി. ജയരാജൻ
വിഖ്യാത ശിൽപ്പി മനോജ് കുമാർ, ചിത്രകാരന്മാരായ പൊന്ന്യം ചന്ദ്രൻ, പ്രദീപ് ചൊക്ലി, ഒ.ബാബു മാസ്റ്റർ, കലൈമാമണി സതീശങ്കർ,സത്യനാഥ്,
കഥാകൃത്തുക്കളായ എം.കെ. മനോഹരൻ ,പി കൃഷ്ണപ്രസാദ്, പ്രദീപ് കൂവ്വ, ഉത്തമ രാജ് മാഹി,അഡ്വ.കെ.കെ.രമേഷ് ,സുജൻ പന്തക്കൽ, സി. രഹിന, ജ്യോതി കേളോത്ത്,
കവി ആനന്ദ് കുമാർ പറമ്പത്ത്, കവയിത്രി രതി രവി ,
ചരിത്രകാരൻ ഡോ: വത്സലൻ , ചലച്ചിത്ര സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി , സംഗീതജ്ഞൻ ഡോ. രാജാറാം, സാംസ്ക്കാരിക പ്രവർത്തകരായ സത്യൻ കേളോത്ത്, മോഹനൻ മാസ്റ്റർ, പി.സി.എച്ച്. ശശിധരൻ, കെ.പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
സാമാന്യം വലിയ ക്യാൻവാസുകളിൽ രചിച്ച ജലച്ചായത്തിൽ രചിച്ച അമ്പതോളം വ്യക്തിഗത ചിത്രങ്ങളിൽ എം. വി ദേവനും ആർടിസ്റ്റ് നമ്പൂതിരിയും എം. ടി യും,കെ. പാനൂരും ജാനകിമ്മാളും കോടിയേരിയും എം. പി. വീരേന്ദ്രകുമാരും കെ. രാഘവൻ മാസ്റ്ററും ജീവൻ തുടിക്കുന്ന ഓർമകളായി.കൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചം പതിയാത്ത മുഖ്യധാരയിൽ നിന്നും അകന്നുനിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളും വഴിയോരമാതൃത്വവും പഴയകാല ബാർബർഷാപ്പുമെല്ലാം അസാധാരണമായ രചനാവൈഭവത്തോടെ തെളിഞ്ഞത് ശ്രദ്ധേയമായ ദൃശ്യനുഭവമായി.

Post a Comment