*മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു: എസ്.വൈ.എസ്*
*മാഹി*: എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റ നേതൃത്വത്തിൽ മാഹി പ്രദേശത്തുള്ള അർഹതപ്പെട്ട നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും നൽകി വരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു.ആറ് വർഷത്തോളമായി നൽകി വരുന്ന ഈ ഒരു പദ്ധതി അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഒരു ആശ്വാസമാവുകയാണ്. എന്നിയും അർഹതപ്പെട്ട നിർധന കുടുംബങ്ങളെ കണ്ടെത്തി മാസ റേഷൻ കിറ്റ് വിതരണം ചെയ്യുമെന്ന്
എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് റുബീസ് ചാലക്കര പറഞ്ഞു. എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റ് കൺവീനർ ഫൈസൽ ഹാജി ആമീനാസ് നിന്ന് മൂസ ബലാരം വീട്ടിൽ റേഷൻ കിറ്റ് ഏറ്റു വാങ്ങി. എസ്.എസ്.എഫ് പ്രവർത്തകരായ മുഹനീദ്, സൽമാൻ ഫാരിസ്, എന്നിവർ സംബന്ധിച്ചു.

Post a Comment