തലശ്ശേരി ഗവ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ഐ ആർ പി സി വളണ്ടിയറെ കുത്തി പരിക്കേല്പിച്ചു
ഗോപാൽപേട്ട സ്വദേശി കെ പി വത്സരാജിനാണ് വയറിന് കുത്തേറ്റത്
സർജിക്കൽ ബ്ളേഡ് കൊണ്ടാണ് അക്രമണം നടത്തിയത്.
തിരുവനന്തപുരം സ്വദേശി സജിൻ സാബുവെന്ന യുവാവാണ് അക്രമിച്ചത്
പ്രതിയെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം
തലശ്ശേരി ജനറൽ ആശുപത്രി ഫാർമസിക്ക് മുന്നിൽ വെച്ച് ജീവനക്കാരോട് മോശമായി സംസാരിച്ച യുവാവിനെ അശുപത്രിക്ക് വെളിയിൽ എത്തിക്കുന്നതിനിടെയാണ് പ്രതി വത്സരാജിനെ അക്രമിച്ചത്
കാലിൻ്റെ തുടയ്ക്കും വയറിനും കുത്തേറ്റു
ലഹരി ഉപയോഗിക്കുന്നയാളാണ് വത്സരാജിനെ കുത്തിയതെന്ന് പോലീസിന് ലഭിച്ച വിവരം
പരിക്കേറ്റ വത്സരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment