o മതിയായ രേഖകളില്ല: ബസ്സിൽ നിന്നും 14 ലക്ഷം രൂപ എക്സൈസ് പിടിച്ചു
Latest News


 

മതിയായ രേഖകളില്ല: ബസ്സിൽ നിന്നും 14 ലക്ഷം രൂപ എക്സൈസ് പിടിച്ചു

 *മതിയായ രേഖകളില്ല: ബസ്സിൽ നിന്നും 14 ലക്ഷം രൂപ എക്സൈസ് പിടിച്ചു*



ന്യൂ മാഹി എക്‌സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻരാജിൻ്റെ നേതൃത്വത്തിൽ ചെക്പോസ്റ്റിന് സമീപത്തു വെച്ച് നടന്ന വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടു പോവുകയായിരുന്ന 14 ലക്ഷം രൂപ പിടിച്ചെടുത്തു.

കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 13 BA 3321 നമ്പർ വിൻവേ ബസ്സിൽ നിന്നാണ് പണം പിടിച്ചത്. കണ്ണൂർ 'ആാസാദ് റോഡിൽ എം.കെ.ഹൗസിൽ അഹമ്മദ് കുട്ടിയുടെ മകൻ എം.കെ.റിയാസിൽ നിന്നാണ് പണം പിടിച്ചത്. ന്യൂമാഹി പോലീസിൽ, കണ്ടെടുത്ത പണവും ബാഗും  മഹസർ  സഹിതം  ഹാജരാക്കി. പരിശോധയിൽ അസി:എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ. സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.നിഖിൽ, സിനോജ്. വി, ആദർശ്.പി എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post