o ആസഫലി അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം രമേശ് ചെന്നിത്തല
Latest News


 

ആസഫലി അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം രമേശ് ചെന്നിത്തല

 ആസഫലി അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം
                          രമേശ് ചെന്നിത്തല



മാഹി: രണ്ടാമതും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ന്യുമാ ഹി സ്വദേശിയായ അഡ്വ.ടി.ആസഫലി അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്ത്വത്തിന് ഉടമയാണെന്ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രിക്കും ആസഫലിക്കും ന്യു മാഹി - പെരിങ്ങാടി സൗഹൃദ സംഘം നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.ജന്മനാട്ടിൽ നൽകിയ സ്വീകരണം ആസഫലിക്കുള്ളതാണെന്നും നാടിന് മുതൽക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.



   മുൻ കെ പി സി സി പ്രസിഡൻ്റുo, കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.കേരളം കണ്ട ഏറ്റവും മിടുക്കനായ പ്രതിപക്ഷ നേതാവായിരുന്നു ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കോൺഗ്രസ്സ് പിളർപ്പ് കാലത്ത് ഞങ്ങളൊക്കെ ഇന്ദിരാഗാന്ധിയുടെ ഒപ്പം നിന്നവരാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുല്ലപ്പള്ളി പറഞ്ഞു.



    പി.പി. വിനോദൻ അധ്യക്ഷത വഹിച്ചു. ന്യൂ മാഹി  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ  ,പി.കെ. രവീന്ദ്രൻ,  വി.കെ. വസിം എന്നിവർ സംസാരിച്ചു. അഡ്വ- ആസഫലി മറുപടി പ്രസംഗം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ പെരിങ്ങാടി റെയിൽവെ ഗെയിറ്റിൽ മേൽപ്പാലം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങളിൽ ഉടൻ നടപടിയെടുക്കാൻ മന്ത്രിയോട് അഭ്യർഥിച്ചു.

Post a Comment

Previous Post Next Post