o മാഹിയിൽ സുനാമി - വെളളപ്പൊക്കം:മോക്ഡ്രിൽ സംഘടിപ്പിച്ചു
Latest News


 

മാഹിയിൽ സുനാമി - വെളളപ്പൊക്കം:മോക്ഡ്രിൽ സംഘടിപ്പിച്ചു

 മാഹിയിൽ സുനാമി - വെളളപ്പൊക്കം:മോക്ഡ്രിൽ സംഘടിപ്പിച്ചു



 മാഹി:അഡ്മിനിസ്ട്രേഷനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മാഹിയിൽ വ്യാഴാഴ്ച്ച സുനാമിയും വെള്ളപ്പൊക്കവും എന്ന സാഹചര്യത്തെ അടിസ്ഥാനമാക്കി   പാറക്കൽ, പൂഴിത്തല കടൽ തീര പ്രദേശങ്ങളിൽ വെച്ച്   മോക്ക് ഡ്രിൽ  സംഘടിപ്പിച്ചു.





ദുരന്ത നിവാരണ പ്രകൃതി ദുരന്തങ്ങൾ നേരിടുവാനായി പൊതുജനങ്ങളെ സജ്ജരാക്കുന്നതിനു വേണ്ടി നടത്തിയ മോക്ഡ്രില്ലിന് മുന്നോടിയായി സുനാമി ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സുനാമി വാക് നടത്തി, മാഹി പാറക്കലിൽ നിന്നും ആരംഭിച്ച് മാഹി ഫ്രഞ്ച് ഹൈസ്കൂളിൽ സമാപിച്ച  സുനാമിവാക് ഇൽ സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം മാഹി എം എൽ എ രമേഷ് പറമ്പത്ത്  പങ്കെടുത്തു.

തുടർന്ന് പാറക്കൽ - വളവിൽ പ്രദേശങ്ങളിൽ  സുനാമി മോക്ഡ്രിൽ നടത്തി


മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ, മാഹി പോലീസ് സൂപ്രണ്ട്  വിനയ് കുമാർ ഗാഡ്ഗെ ഐ.പി.എസ്, ഫിഷറീസ് അസി. ഡയറക്ടർ ശിവകുമാർ, ഡെപ്യൂട്ടി തഹസിൽ ദാർ മനോജ് വളവിൽ ,

മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post