*'വർണ്ണോത്സവം' നാളെ കെ.കെ. സനിൽ കുമാർ ഉദ്ഘാടനം ചെയ്യും*
പള്ളൂർ: ശ്രീ വിനായക കലാക്ഷേത്രം 27-ാം വാർഷികത്തിൻ്റെയും നവരാത്രി ആഘോഷത്തിൻ്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 'വർണ്ണോത്സവം' പ്രശസ്ത ചിത്രകാരൻ കെ.കെ. സനിൽ കുമാർ ഉദ്ഘാടനം ചെയ്യും.
മാഹി മേഖലയിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികൾക്കായി നർസറി, ജെ.എൽ .പി,എസ്.എൽ.പി , യു.പി, ഹൈസ്കൂൾ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് മത്സരം നടക്കുക.
പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ രാവിലെ 9 മണിക്ക് വരക്കാനാവശ്യമായ സാമഗ്രികളോടെ പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എത്തേണ്ടതാണ്. വരക്കാനുള്ള കടലാസ് സംഘാടകർ നല്കും.
വിജയികൾക്കുള്ള സമ്മാനങ്ങൾ സപ്തംബർ 27നു നടക്കുന്ന വാർഷികാഘോഷ സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ വിതരണം ചെയ്യും

Post a Comment