o മാഹിയിൽ പോലീസ് സേന സേവന ദ്വിവാരത്തിൻ്റെ ഭാഗമായി മാഹി ബീച്ച് ക്ളീനിംഗ് നടത്തി
Latest News


 

മാഹിയിൽ പോലീസ് സേന സേവന ദ്വിവാരത്തിൻ്റെ ഭാഗമായി മാഹി ബീച്ച് ക്ളീനിംഗ് നടത്തി

 മാഹിയിൽ പോലീസ് സേന,  സേവന ദ്വിവാരത്തിൻ്റെ ഭാഗമായി ബീച്ച് ക്ളീനിംഗ് നടത്തി







മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്  സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സേവന ദ്വിവാരമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മാഹിയിൽ പോലീസ് സേന ബീച്ച് ക്ളീനിംഗ് നടത്തി

മാഹി, പള്ളൂർ, പന്തക്കൽ പോലീസ്,, ഐ ആർബി, ഹോം ഗാർഡ്സ് സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി

ബീച്ച് ക്ളീനിംഗ്, മാഹി പോലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ ഉദ്ഘാടനം ചെയ്തു.

മാഹി സർക്കിൾ ഇൻസ്പെക്ട്ർ പി എ അനിൽ കുമാർ, 

ഐ ആർ ബി അസി. കമാൻഡ് സെന്തിൽ മുരുകൻ,

എസ് ഐ മാരായ അജയകുമാർ, ഹരിദാസ്, പ്രദീപ് കുമാർ, സുരേഷ് ബാബു, എസ് ജയശങ്കർ എന്നിവർ ഏകോപന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി





വരും ദിവസങ്ങളിൽ മോട്ടോർസൈക്കിൾ റാലി ,രക്തദാന ക്യാമ്പ് വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സരങ്ങൾ മരം നടൽ എന്നിവ ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post