o മാലിന്യക്കെട്ട്:: പ്രദേശവാസികൾ ദുരന്തഭീതിയിൽ
Latest News


 

മാലിന്യക്കെട്ട്:: പ്രദേശവാസികൾ ദുരന്തഭീതിയിൽ

 മാലിന്യക്കെട്ട്:: പ്രദേശവാസികൾ ദുരന്തഭീതിയിൽ 



മാഹി: പാറക്കലിലെ പെട്രോൾ പമ്പിന് സമീപത്ത് മാലിന്യ ചാക്കുകൾ നീക്കാതെ കെട്ടിക്കിടക്കുന്നതിൽ പ്രദേശവാസികൾക്ക് ആശങ്ക, .ഒരു തീപ്പൊരി വീണാൽ  മാലിന്യ ചാക്കിൽ നിന്ന് കൈയകലത്തിൽ കിടക്കുന്ന മദ്യക്കടയും പെട്രോൾ പമയം ഒരു ദേശത്തെയാകെ ഇല്ലാതാക്കുമെന്ന ഭീതിയാണ്  നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത് തൊട്ടടുത്ത കടയിൽ നിന്ന് സിഗരറ്റ് വാങ്ങി മിക്കവരും വലിക്കുന്നത് ഈ മാലിന്യ ചാക്കിനരികിൽ നിന്നാണ്. അശ്രദ്ധയോടെ വലിച്ചെറിയുന്ന ഒരു സിഗരറ്റ് കുറ്റി മതിയാവും ദേശത്തെ ഇല്ലാതാക്കാൻ. കമ്മീഷണർ സ്ഥലം മാറി പോയതോടെ നഗരസഭക്ക്  നാഥനില്ല. ഇതോടെ മാലിന്യനീക്കം വീണ്ടും അവതാളത്തിലായി. മാലിന്യ ചാക്കുകൾ ഒഴിവാക്കണമെന്ന് പല തവണ പറഞ്ഞെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.  മാഹി നഗരസഭക്ക് വേണ്ടി കരാറെടുത്ത ഏജൻസിയാണ് മാലിന്യം നീക്കേണ്ടത്. കട ഉടമയിൽ നിന്ന് പ്രതിമാസം 4500 രൂപയോളം യൂസർ ഫീ ഈടാക്കി മാറ്റിയിരുന്ന മാലിന്യങ്ങൾ മൂന്ന് മാസത്തിലേറെയായി നീക്കുന്നില്ല. അതിനാൽ  നഗരത്തിൽ എങ്ങും മാലിന്യ ചാക്കുകളുടെ കൂമ്പാരമാണ്. മാഹി മേഖലയിലെ ഒമ്പതര സ്ക്വ.കിലോമീറ്ററിലാണ് 60 ലേറെ വിദേശമദ്യശാലകളും രണ്ട് ഡസനിലേറെ പെട്രോൾ പമ്പുകളും നിരവധി പെയിൻ്റ്  കടകളുമൊക്കെയായി നിറഞ്ഞു നിൽക്കുന്നത്. രണ്ടാഴ്ച കഴിയുമ്പോൾ മാഹി ബസലിക്ക തിരുനാളിന് പല ഭാഗത്തുനിന്നും  മാഹിയിൽ എത്തുന്നവർക്ക് മുന്നിൽ നഗരത്തിലെ മാലിന്യക്കെട്ടുകൾ കാരണം മാഹി ജനത തലകുനിക്കേണ്ട അവസ്ഥയാണ്. തെരുവ് പട്ടികളാവട്ടെ മാലിന്യക്കെട്ട് ചുറ്റിപ്പറ്റി  സ നടത്തുന്നുമുണ്ട്. Caption: മാഹി പാറക്കൽ പെട്രോൾ പമ്പിന് സമീപത്ത് കൂട്ടിയിട്ട മാലിന്യ ചാക്കുകൾ

Post a Comment

Previous Post Next Post