o പള്ളൂർ ശ്രീവിനായക കലാക്ഷേത്രം വാർഷികാഘോഷം സമാപിച്ചു.
Latest News


 

പള്ളൂർ ശ്രീവിനായക കലാക്ഷേത്രം വാർഷികാഘോഷം സമാപിച്ചു.

 പള്ളൂർ ശ്രീവിനായക കലാക്ഷേത്രം വാർഷികാഘോഷം സമാപിച്ചു.



മഹി : പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ദ്വിദിന വാർഷികോത്സവം വൈവിധ്യമാർന്ന പരിപാടികളാടെ സമാപിച്ചു.

വാർഷികാഘോഷ സമാപന സമ്മേളനം തലശ്ശേരിപ്പാട്ടുകാരൻ എം മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മനുഷ്യമനസ്സുകളെ സംസ്ക്കരിക്കാനും വിമലീകരിക്കാനും കലകൾക്കു അ പൂർവ്വ ശേഷിയുണ്ടെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ മുഖ്യാഭാഷണത്തിൽ അദ്ദേഹം വിശദീകരിച്ചു.


ഉത്തമരായ ഗുരുനാഥന്മാർക്കു കീഴിൽ കലാപരിശീലനം നേടാനുള്ള അവസരം രക്ഷിതാക്കൾ കുട്ടികൾക്കായി ഒരുക്കണമെന്ന് തടർന്ന് അദ്ദേഹം പറഞ്ഞു.


പി.കെ.സുനിൽ പ്രശാന്ത് അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ മുഖ്യ അതിഥിയായെത്തിയ

'മഹാമാഗധം" എന്ന നോവൽ രചനയിലൂടെ പ്രശസ്തയായ  യുവ എഴുത്തുകാരി എം.ബി. മിനിയെ കലാക്ഷേത്രം പ്രസിഡണ്ട് .പി.കെ. ശശിധരൻ പൊന്നാടയണിയിച്ചു ആദരിച്ചു.


ആനന്ദകുമാർ പറമ്പത്ത് അനിൽ പള്ളൂർ കെ. തമ്പാൻ എന്നിവർ ആശംസകൾ നേർന്നു.

ബേബി മനോജ് സ്വാഗതവും സി. സജീന്ദ്രൻ നന്ദിയും പറഞ്ഞു.


വിവിധ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യാതിഥി എം.ബി. മിനി വിതരണം ചെയ്തു.

തുടർന്നു ദേശത്തെ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും 'മാഹ മാഗധം' ചരിത്ര നാടക അവതരണവും ഉണ്ടായി.

Post a Comment

Previous Post Next Post