പരിമഠം ദുർഗ്ഗാക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി
ന്യൂമാഹി: പരിമഠം ശ്രീ ദുർഗ്ഗാക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി ശാസ്ത്രീയ സംഗീത ഉപകരണകച്ചേരി നടത്തി.
ശാസത്രീയ സംഗീത ഉപകരണകച്ചേരി, ഭക്തിഗാനമേള, ഭക്തിഗാനസുധ, ന്യത്തനൃത്യങ്ങൾ, വിദ്യാഗോപാലമന്ത്രാർച്ചന എന്നിവ വിവിധ ദിവസങ്ങളിലായി വൈകുന്നേരം ഏഴിന് നടക്കും.
30 ന് വൈകുന്നേരം ഗ്രന്ഥം വെപ്പ്, തുടർന്ന് ഏഴിന് തായമ്പക, 1 ന് അഞ്ചിന് വാഹനപൂജ, 6.30 ന് പായസദാനം, 2 ന് രാവിലെ എട്ടിന് വിദ്യാരംഭം എന്നിവയുണ്ടാവും.

Post a Comment