മയ്യഴി വിമോചന സമര നായകൻ ഐ.കെ.കുമാരൻ മാസ്റ്റർ ജന്മദിനവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടന്നു
മാഹി: മയ്യഴി വിമോചന സമര നായകൻ ഐ.കെ.കുമാരൻ മാസ്റ്ററുടെ 122-ാം ജന്മ വാർഷികദിനം മാഹിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്റ്റാച്ച്യു ജംഗ്ഷനിലെ പ്രതിമയിൽ ഐ.കെ.കുമാരൻ മാസ്റ്റർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുഷ്പമാല്യം ചാർത്തി അനുസ്മരിച്ചു.
കീഴന്തൂർ പത്മനാഭൻ, സത്യൻ കേളോത്ത് എം എ കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന്ഐ .കെയുടെ കുടുംബത്തോടൊപ്പം സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയും, കേക്ക് മുറിച്ചും മധുരം നൽകിയും ആഘോഷിച്ചു.
തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ കിഴന്തൂർ പത്മനാഭൻ സത്യൻ കേളോത്ത്,ടി., എം.ശ്രീജയൻ, എം.എ.കൃഷണൻ, കെ.വി. ഹരീന്ദ്രൻ, കെ.എം.പവിത്രൻ സംസാരിച്ചു
Post a Comment