യൗസേപ്പിതാവിന്റെ തിരുന്നാളിന് തുടക്കമായി
മാഹി: വിശുദ്ധ അമ്മത്രയുടെ നാമധേയത്തിലുള്ള തീർത്ഥാടന കേന്ദ്രമായ മാഹി ബസ്സിലിക്കയിൽ വിശുദ്ധയൗസേപ്പിതാവിന്റെ നിരുന്നാളാഘോഷങ്ങൾക്ക് തുടക്കമായി.
ബസലിക്കരക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് പതാക ഉയർത്തി, തിരുസരൂപ പ്രതിഷ്ഠയും നടത്തി. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും റവ.ഫാദർ ബിബിൻ ബെന്നറ്റ് മുഖ്യകാർമികത്വം വഹിച്ചു,
ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തിരുനാൾ തിരുക്കർമ്മ മങ്ങൾക്ക് റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ ദിനമായ നാളെ രാവിലെ 10 മണിക്ക് ജപമാലയും 10 30 ന് തിരുന്നാൾ സാഘോഷ ദിവപൂജയും തുടർന്ന് പ്രദക്ഷിണവും, നൊവേനയും, പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടാവും. തിരുകർമ്മങ്ങൾക്ക് റവ. ഫാദർ ജോർജ് മാത്യു ( ജോമോൻ) ചെമ്പകശ്ശേരിയിൽ മുഖ്യ കാർമികത്വം വഹിക്കും

Post a Comment