o തീരം സാംസ്കാരിക വേദിയുടെ പതിമൂന്നാം വാർഷികാഘോഷവും, ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനവും നാളെ*
Latest News


 

തീരം സാംസ്കാരിക വേദിയുടെ പതിമൂന്നാം വാർഷികാഘോഷവും, ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനവും നാളെ*

 *തീരം സാംസ്കാരിക വേദിയുടെ പതിമൂന്നാം വാർഷികാഘോഷവും, ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനവും നാളെ*



തീരം സാംസ്കാരിക വേദിയുടെ പതിമൂന്നാം വാർഷികാഘോഷവും, ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനവും നാളെ (ശനിയാഴ്ച്ച) വൈകീട്ട്  ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രപറമ്പിൽ വെച്ച് നടക്കും

പരിപാടി, തീരം സാംസ്കാരിക വേദി പ്രസിഡണ്ട് പി എൻ മഹേഷിൻ്റെ അധ്യക്ഷതയിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമ , മിമിക്രി ആർട്ടിസ്റ്റ് ശാർങ്ങാധരൻ കൂത്തുപറമ്പ് മുഖ്യാതിഥിയാവും. ഗിരീഷ് കർണ്ണാട് അവാർഡ് ജേതാവ് വേണുദാസ് മൊകേരി മുഖ്യഭാഷണം നടത്തും. പള്ളൂർ അരബിന്ദോ കൾച്ചറൽ സെൻ്റർ രക്ഷാധികാരി

അഡ്വ. ഇന്ദ്രപ്രസാദ് ആശംസാഭാഷണം നടത്തും


വേദിയിൽ വിവിധയിടങ്ങളിൽ നടന്ന തിരുവാതിര മത്സരങ്ങളിൽ വിജയികളായ, സംഘടനയുടെ കലാവിഭാഗമായ ദീപ്തം മാഹിയുടെ ഫ്യൂഷൻ ഡാൻസ് ഉണ്ടായിരിക്കും.


ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികൻ ടി പുഷ്പരാജ് മാഹി, സാമൂഹ്യ സേവകൻ മെഹബൂബ് മാഹി എന്നിവർക്ക് സ്നേഹാദരം നല്കും

തുടർന്ന്, ഓണാഘോഷം, വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും, ഭക്ഷ്യക്കിറ്റ്, വസ്ത്ര വിതരണം എന്നിവയും ഉണ്ടാവും

ശേഷം ശാർങ്ങധരൻ്റെ  "കലാവിസ്മയം " പരിപാടി അരങ്ങേറും

Post a Comment

Previous Post Next Post