o മാഹിയിലെ ഗവ.സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ആവശ്യപ്പെട്ട മുഴുവൻ രേഖകളും നൽകാൻ ഉത്തരവ് :
Latest News


 

മാഹിയിലെ ഗവ.സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ആവശ്യപ്പെട്ട മുഴുവൻ രേഖകളും നൽകാൻ ഉത്തരവ് :

 *മാഹിയിലെ ഗവ.സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ആവശ്യപ്പെട്ട മുഴുവൻ രേഖകളും നൽകാൻ ഉത്തരവ് :*



മാഹിയിലെ വിവരാവകാശ-സാമൂഹിക പ്രവർത്തകൻ മുനാസ് കണ്ടോത്ത് നൽകിയ പരാതിയിന്മേലാണ് ബഹു.പുതുച്ചേരി സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടറിൽ നിന്നും അനുകൂല ഉത്തരവുണ്ടായത്. 

മാഹിയിൽ റേഷൻ കാർഡുകൾ അനുവദിച്ചു നൽകുന്നതിലും ഭക്ഷ്യ ധാന്യങ്ങളുടെ ഗുണഭോക്താക്കളെ നിശ്ചയിച്ചു നൽകുന്നതിലും വലിയ തോതിൽ ക്രമക്കേടുകൾ ഉന്നയിക്കപ്പെടുന്ന സാഹചര്യത്തിലാണ്  മുനാസ് വസ്തുതകൾ പരിശോധിക്കാനായി വിവരാവകാശ അപേക്ഷകൾ നൽകിയതും തുടർന്ന് പരാതികളുമായി ഡയറക്ടറെ സമീപിച്ചതും.

  

പ്രധാനമന്ത്രിയുടെ PMGKY പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ധനർക്കും മറ്റു വരുമാനം കുറഞ്ഞവർക്കും സൗജന്യമായി നൽകിവരുന്ന ഭക്ഷ്യധാന്യ വിതരണത്തിലാണ് ധാരാളം പരാതികൾ ഉണ്ടായത്.ഇതിൽ  വരുമാനം കുറഞ്ഞ ലാസ്റ്റ് ഗ്രേഡ് MTS ജീവനക്കാർക്കുപോലും നിർദയം അരി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.

സർക്കാർ ഉദ്യോഗസ്ഥർ  എന്ന ക്ലിപ്ത മാനദണ്ഡം വെച്ച് ആരെയും മാറ്റിനിർത്താതെ  വരുമാനം കുറഞ്ഞ എല്ലാവർക്കും സൗജന്യ അരി ലഭ്യമാക്കണമെന്നാണ് പൊതുവിൽ ഉന്നയിക്കപ്പെടുന്ന ആവശ്യം. പരാതികളുടെ വസ്തുതകൾ പരിശോദിച്ചു പോയപ്പോഴാണ്  കാർഡുകൾ തോറും ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിൽ തന്നെ ഗുരുതരമായ വീഴ്ചകൾ ഉണ്ടെന്നു കണ്ടെത്തിയത്.

11- 09-2026 -ലെ ഉത്തരവിലാണ് പരിശോധനയ്ക്ക് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും മാഹി സിവിൽ സപ്ലൈസ് വകുപ്പ് നൽകിക്കൊള്ളണമെന്ന്  പറഞ്ഞിരിക്കുന്നത്.

പേജിന് രണ്ടു രൂപ വെച്ച് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകണമെന്നാണ് ഉത്തരവ്.പണം മുഴുവൻ അടച്ചു തീർത്തുകൊണ്ട്

 രേഖകൾ   പരിശോധിക്കാൻ പോകുകയാണെന്ന് മുനാസ് സന്തോഷപൂർവം പറയുന്നു.

Post a Comment

Previous Post Next Post