o തീരം സാംസ്കാരിക വേദി മാഹിയുടെ ഓണാഘോഷവും 13ാം വാർഷിക ആഘോഷവും
Latest News


 

തീരം സാംസ്കാരിക വേദി മാഹിയുടെ ഓണാഘോഷവും 13ാം വാർഷിക ആഘോഷവും


തീരം സാംസ്കാരിക വേദി മാഹിയുടെ  ഓണാഘോഷവും 13ാം വാർഷിക ആഘോഷവും



 തീരം സാംസ്കാരിക വേദി മാഹിയുടെ ഈ വർഷത്തെ ഓണാഘോഷവും 13ാം 

വാർഷിക ആഘോഷവും സമുചിതമായി ആഘോഷിച്ചു 

വാർഷികാഘോഷം മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ  അനിൽ കുമാർ പി. എ ഉദ്ഘാടനം ചെയ്തു  സിനിമ മിമിക്രി താരമായ  ശാർങ്ങധരൻ മുഖ്യാഥിതിയായിരുന്നു 

ഗിരീഷ് കർണാടീക് അവാർഡ് ജേതാവ്  വേണുദാസ് മൊകേരി മുഖ്യഭാഷണം നടത്തി അരബിന്ദോ കൾച്ചറൽ സെൻ്റർ രക്ഷാധികാരി  ഇന്ദ്രപ്രസാദ്, പ്രിയദർശിനി യുവകേന്ദ്ര ചെയർമാൻ  സത്യൻ കേളോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു തീരം സാംസ്കാരിക വേദി പ്രസിഡൻ്റ്  പി.എൻ.മഹേഷിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി  കൃപേഷ്. കെ  വി കൃപേഷ് സ്വാഗതവും , കവിത പ്രദീപ് നന്ദിയും പറഞ്ഞു യോഗത്തിൽ വെച്ച് ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികൻ  പുഷ്പരാജ് മാഹി, സമൂഹ്യ സേവകൻ  മെഹബൂബ് മാഹി എന്നിവരെ ആദരിച്ചു, വേദിയിൽ വെച്ച് ഭക്ഷണ കിറ്റും വസ്ത്രങ്ങളും,ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു . സംഘടനയുടെ കലവിഭാഗമായ ദീപ്തം മാഹിയുടെ ഫ്യൂഷൻ ഡാൻസും ശാർങ്ങധൻ്റെ കലാവിരുന്നും നടന്നു



Post a Comment

Previous Post Next Post