*കണ്ണൂരിൽ റെയിൽപാളത്തിൽ വീണ്ടും കരിങ്കൽ ചീളുകൾ*
കണ്ണൂർ: കണ്ണൂരിൽ റെയിൽ പാളത്തിൽ വീണ്ടും കരിങ്കൽ ചീളുകൾ. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. മംഗളൂരുവിൽ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന 56718 നമ്പർ ലോക്കൽ ട്രെയിൻ ചിറക്കൽ സ്റ്റേഷൻ കഴിഞ്ഞ ഉടനെയുള്ള കുന്നാവ് പാളത്തിലാണ് കരിങ്കൽ ചീളുകൾ ഉണ്ടായത്.
ട്രെയിനിന് കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് വിവരമറിയിച്ച് കണ്ണൂരിൽ നിന്നു ആർ പി എഫ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത പന്നേൻപാറയിലെ ട്രാക്കിൽ കരിങ്കൽ ചീളുകൾ വച്ച സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പിടികൂടിയിരുന്നു.
Post a Comment