അപകട ഭീഷണിയിലുള്ള മരം മുറിച്ച് മാറ്റണം
അഴിയൂർ:ചിറയിൽ പീടിക മോന്തൽപ്പാലം പി ഡബ്യൂ ഡി റോഡിൽ മാനച്ചാൽ ജംഗ്ഷനിൽ അപകട ഭീഷണി ഉയർത്തിയപടുമരം മുറിച്ച് മാറ്റാൻ സത്വര നടപടിയെടുക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.ഉണങ്ങിയ മരo വിഴാൻ പാകത്തിലായിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം വലിയ കൊമ്പ് പൊട്ടി വിണിരുന്നു. അതു വഴി പോയ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടുകയായിരുന്നു.ദിനം പ്രതി നുറുകണക്കിന് വാഹനങ്ങൾ പോവുന്ന മട്ടന്നൂർ എയർപോർട്ട് റോഡാണിത്. മരം മുറിച്ച് മാറ്റാൻ നടപടി തുടങ്ങിയതായി പഞ്ചായത്ത് അധികൃതർ പറഞു . ഗ്രാമ പഞ്ചായത്ത് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.വില്ലേജ് ഓഫീസർ വി പി ശ്രീജിത്ത്, പി ബാബുരാജ് , പി വാസു, യു എ റഹീം, പ്രദീപ് ചോമ്പാല , കെ വി രാജൻ, ടി ടി പത്മനാഭൻ , സി കെ ബബിത എന്നിവർ സംസാരിച്ചു
Post a Comment