വി.പി. റിയാസിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു.
അഴിയൂർ: മുസ്ലീം ലീഗ് ചുങ്കം ടൗൺ ശാഖ കമ്മിറ്റിയും, ഐ.യു.എം.ൽ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം വിട പറഞ്ഞ വി.പി. റിയാസിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു.
ലീഗ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കാസിം നെല്ലോളി ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് ജബ്ബാർ നെല്ലോളി അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനക്ക് ജംഷിദ് ഹുദവി നേതൃത്വം നൽകി.പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് യു.എ.റഹീം, ജനറൽ സെക്രട്ടറിപി.പി.ഇസ്മായിൽ, കെ. അൻവർ ഹാജി, എ.വി. അലി ഹാജി, ടി.സി.എച്ച് ജലീൽ , ഷാനീസ് മൂസ, പി.കെ. കാസിം, ചെറിയ കോയ തങ്ങൾ, സാജിദ് നെല്ലോളി, എ.വി. ഇസ്മായിൽ, വനിത നേതാകളായ ജെസ്മിന കല്ലേരി, നൂർ ജഹാൻ അഴിയൂർ, അഷ്ഫീല ഷഫീക്ക് എന്നിവർ സംസാരിച്ചു. സെക്രട്ടറി
റഹീസ് പള്ളിക്കണ്ടി സ്വാഗതവും ട്രഷറർ ഉമറുൽ ഫാറൂക്ക് നന്ദിയും പറഞ്ഞു.
Post a Comment