o പുതുച്ചേരിയിൽ* *218 സബ് ഇൻസ്പെക്ടർ*/*പോലീസ് കോൺസ്റ്റബിൾ* *മാഹി സ്വദേശികൾക്ക് അവസരം*
Latest News


 

പുതുച്ചേരിയിൽ* *218 സബ് ഇൻസ്പെക്ടർ*/*പോലീസ് കോൺസ്റ്റബിൾ* *മാഹി സ്വദേശികൾക്ക് അവസരം*

 *പുതുച്ചേരിയിൽ*
*218 സബ് ഇൻസ്പെക്ടർ*/*പോലീസ് കോൺസ്റ്റബിൾ*
*മാഹി സ്വദേശികൾക്ക് അവസരം*



പുതുച്ചേരിയിൽ സബ് ഇൻസ്പെക്ടർ, പോലീസ് കോൺസ്റ്റബിൾ തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. 218 ഒഴിവുണ്ട്. അപേക്ഷകർ പുതുച്ചേരി കേന്ദ്രഭരണപ്ര ദേശത്തിൽ ജനിച്ചുവളർന്ന വരോ അഞ്ചുവർഷമായി താമസിക്കുന്നവരോ ആയി രിക്കണം. 

താമസം/നേറ്റിവിറ്റി തെളിയിക്കുന്നതിന് പുതുച്ചേരി റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാറിൽ കുറയാത്ത റാങ്കുള്ള ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.


സബ് ഇൻസ്പെക്ടർ: ഒഴിവ്-70, ശമ്പളസ്സെയിൽ: ലെവൽ-6, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായം: 20-27.


പോലീസ് കോൺസ്റ്റബിൾ: ഒഴിവ് - 148 (പുരുഷൻ-100, വനിത-48), ശമ്പളസ്സെയിൽ: ലെവൽ-3, യോഗ്യത: പ്ലസ്ട/തത്തുല്യം. പ്രായം: 22 കവിയരുത്.


ശാരീരികയോഗ്യത (രണ്ട് തസ്തികകളിലേക്കും): പുരുഷന്മാർക്ക് കുറഞ്ഞത് 165 സെമീ ഉയരവും 81-86 സെമീ നെഞ്ചളവും (വികാസം: അഞ്ച് സെമീ) വനിതകൾക്ക് 154 സെമീ ഉയരവും 45 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം.


എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. 

ഓൺലൈ നായി അപേക്ഷിക്കണം. *അവസാന തീയതി: സെപ്റ്റംബർ 12*. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://recruitment.py.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Post a Comment

Previous Post Next Post