*മാഹി ചൂടിക്കൊട്ട രാജീവ് ഭവന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു*
മാഹി ചൂടിക്കൊട്ട രാജീവ് ഭവനിൽ രാജ്യത്തിന്റെ 79 മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ. എം രവീന്ദ്രൻ ദേശീയ പതാക ഉയർത്തി. തുടർന്ന് മധുര പലഹാര വിതരണവും നടന്നു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നളനി ചാത്തു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ, മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്,വിനോദ് പൂഴിയിൽ, കെ എം പവിത്രൻ, സീന രവീന്ദ്രൻ,സുനന്ത പൂഴിയിൽ, ബാബു ചൂടിക്കൊട്ട എന്നിവർ പങ്കെടുത്തു.
Post a Comment