o തെരുവ് പട്ടികളെ മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള കേന്ദ്രത്തിൽ സംരക്ഷിക്കണം:അഡ്വ: ടി. അശോക് കുമാർ മുൻസിപ്പാൽ കമ്മീഷണർക്ക് നോട്ടീസ് അയച്ചു
Latest News


 

തെരുവ് പട്ടികളെ മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള കേന്ദ്രത്തിൽ സംരക്ഷിക്കണം:അഡ്വ: ടി. അശോക് കുമാർ മുൻസിപ്പാൽ കമ്മീഷണർക്ക് നോട്ടീസ് അയച്ചു

 തെരുവ് പട്ടികളെ  മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള കേന്ദ്രത്തിൽ സംരക്ഷിക്കണം:അഡ്വ: ടി. അശോക് കുമാർ മുൻസിപ്പാൽ കമ്മീഷണർക്ക് നോട്ടീസ് അയച്ചു



മാഹിയിൽ ഉള്ള മുഴുവൻ തെരുവ് പട്ടികളെയും പിടിച്ച് മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള കേന്ദ്രത്തിൽ കൊണ്ടുപോയി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ: ടി. അശോക് കുമാർ മുൻസിപ്പാൽ കമ്മീഷണർക്ക് നോട്ടീസ് അയച്ചു ഈയിടെ വന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പട്ടികളെ തെരുവിൽ അലയുന്നതിൽ നിന്ന് ഒഴിവാക്കി സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. 15 ദിവസത്തിനുള്ളിൽ നടപടി എടുത്തിട്ടില്ലെങ്കിൽ മാഹി മുനിസിപ്പാലിറ്റിക്കെതിരെ മദ്രാസ്  ഹൈക്കോടതിയെ  സമീപിക്കുന്നതായിരിക്കും. തെരുവ് പട്ടികളുടെ എണ്ണം കുറക്കാൻ വേണ്ടി മാഹി മുനിസിപ്പാലിറ്റി ഇതുവരെ എടുത്ത നടപടികളൊന്നും ലക്ഷ്യം കണ്ടിട്ടില്ല. തെരുവ് പട്ടികളുടെ എണ്ണവും അതുകൊണ്ടുള്ള ആക്രമണവും ദിനംപ്രതി മാഹിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post