o അഴിയൂർ ഹൈസ്കൂൾ പ്രദേശത്ത് ടെറഫ് റോഡിൽ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്നെ ഏൽപ്പിച്ചു.....
Latest News


 

അഴിയൂർ ഹൈസ്കൂൾ പ്രദേശത്ത് ടെറഫ് റോഡിൽ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്നെ ഏൽപ്പിച്ചു.....

 അഴിയൂർ ഹൈസ്കൂൾ പ്രദേശത്ത് ടെറഫ് റോഡിൽ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്നെ ഏൽപ്പിച്ചു.....



14/8/2025. വ്യാഴം രാത്രി 11 30 ന് ഹൈസ്കൂൾ പ്രദേശത്ത് ടെറഫ് റോഡിൽ നിരവധി ആളുകൾ കാൽനടയായി യാത്ര ചെയ്യുന്ന വഴിയിൽ പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകരായ മാർവാൻ വിപി  റിസ്വാൻ  എന്നിവർ സ്ഥലത്ത് എത്തുകയും  തുടർന്ന് കുറ്റ്യാടിയിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും പ്രദേശത്തുള്ള മറ്റു യുവാക്കളുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടിച്ചു ചാക്കിൽ ആക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ജാബിർ. സമീർ.. സഫുവാൻ. അനസ്. സാദിഖ്. അജ്മൽ. അഫ്നാസ്. നാച്ചി. സഹദ്. അൻഷാദ്. അർഷാദ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post