o നെഹ്റു യുവകേന്ദ്ര: രതികയ്ക്ക് യാത്രയയപ്പ് നല്കി
Latest News


 

നെഹ്റു യുവകേന്ദ്ര: രതികയ്ക്ക് യാത്രയയപ്പ് നല്കി

 *നെഹ്റു യുവകേന്ദ്ര: രതികയ്ക്ക് യാത്രയയപ്പ് നല്കി*



മാഹി നെഹ്റു യുവകേന്ദ്രയിൽ 29 വർഷത്തെ നിസ്വാർത്ഥ സേവനത്തിനുശേഷം വിരമിക്കുന്ന രതികയ്ക്ക് യാത്രയയപ്പ് നൽകി. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ മെരാ യുവ ഭാരത് അസിസ്റ്റൻ്റ് ഡയരക്ടർ സനൂപ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത്, കെ.വി.ഹരീന്ദ്രൻ, എൻ.മോഹനൻ, സുനിൽ കോളോത്ത്, സാവിത്രി നാരായണൻ, കെ.വി.കൃപേഷ്, സായന്ത്, അലി അക്ബർ ഹാഷിം സംസാരിച്ചു. രതിക മറുഭാഷണം നടത്തി. വിവിധ യുവജന മഹിളാ സംഘടനകൾ ഉപഹരങ്ങൾ നൽകി ആദരിച്ചു.


Post a Comment

Previous Post Next Post