അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ
ന്യൂമാഹി ഗ്രാമപഞ്ചായത്ത് ജലമാണ് ജീവൻ ക്യാമ്പയിനിൻ്റെ ഭാഗമായി അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പരിമഠം ബീച്ച് പൊതുകിണർ ശുചീകരിച്ചുകൊണ്ട് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ നിർവഹിച്ചു വാർഡ് മെമ്പർ കെ. വത്സല സ്വാഗതം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. ശർമിള അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റഷീദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലസിത എന്നിവർ സംസാരിച്ചു.
Post a Comment