.
ചന്ദ്രനില്‍ നെല്‍ക്കൃഷി ചെയ്യുക എന്‍റെ സ്വപ്നം :പത്മശ്രീ ചെറുവയല്‍ കെ രാമന്‍ ..
മാഹി :ചന്ദ്രനില്‍ നെല്‍ക്കൃഷി ചെയ്യുക എന്നതാണ് തന്‍റെ സ്വപ്നമെന്നും അത് അസാധ്യമാണന്നു ആരെങ്കിലും പറഞ്ഞാല്‍ അതിനുള്ള സാധ്യതകളാണ് താന്‍ അന്വേഷിക്കുക എന്നും പത്മശ്രീ ജേതാവ് ചെറുവയല്‍ കെ രാമന്‍ അഭിപ്രായപ്പെട്ടു.
2023 ലെ പത്മശ്രീ അവാര്‍ഡ് ജേതാവും പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷനുമാണ് അദ്ദേഹം.കൃഷിയുടെയും ബഹിരാകാശ ശാസ്ത്രത്തിന്‍റെയും ആധുനിക അറിവുകള്‍ സംയോജിപ്പിക്കണമെന്ന് അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.മാഹി നവോദയ വിദ്യാലയത്തില്‍ നടന്ന ദേശീയ ബഹിരാകാശ ഏകദിന ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം .”ആര്യഭട്ട മുതല്‍ ഗഗന്‍യാന്‍വരെ: പുരാതന ജ്ഞാനം അനന്ത സാധ്യതകളിലേക്ക്” എന്ന പ്രമേയത്തെ മുന്‍നിര്‍ത്തി ISRO യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ശ്രീ നിതീഷ് കെ എസ്(വിക്രം സാരാഭായി സ്പേസ് സെന്‍റര്‍) ആമുഖാവതരണം നടത്തി.വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ സാബു ജോസ് സ്വാഗതം ആശംസിച്ചു.രാജേഷ് വി(സിമ്പോസിയം കമ്മിറ്റീ)ശില്‍പ്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.മാഹി നവോദയ പ്രിന്‍സിപ്പല്‍ ശ്രീലത എന്‍ പി അധ്യക്ഷ പ്രസംഗം നടത്തി.വിദ്യാലയ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.രത്നാകരന്‍ കെ ഓ ,ഡോ .ബിജു പ്രസാദ് ബി(ചെയര്‍മാന്‍ സിമ്പോസിയം കമ്മിറ്റീ VSSC)എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്നു ഇന്ത്യന്‍ സ്പേസ് ഓര്‍ഗനൈസേഷന്‍ (ISRO)യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉപഗ്രഹ വിക്ഷേപണത്തെക്കുറിച്ചും ഉള്ള വിജ്ഞാന പ്രദമായ ഡോകുമെന്‍ററി പ്രദര്‍ശിപ്പിച്ചു.ISRO യുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പന്ത്രണ്ട് ദിവസം കൊണ്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ചതിന്‍റെ വീഡിയോ പ്രദര്‍ശനം ഏറെ ആകര്‍ഷകമായി.വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ ഡയറക്ടര്‍ ഷീജു ചന്ദ്രന്‍ യോഗത്തില്‍ സന്നിഹിതനായിരുന്നു.പ്രൊഫ.ഡോ .കെ .എസ്.സുബ്രഹ്മണ്യന്‍ മൂസത് (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി,തിരുവനതപുരം).”GEOMETRY OF OUR LIVING SPACE എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.ശ്രീ ഷാജഹാന്‍ കെ (ഡെപ്യൂട്ടി ഡയറക്ടര്‍ ISRO ബംഗ്ലൂര്‍ )വിദ്യാര്‍ഥികളുമായി സംവദിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.ശ്രീലത പി (HEAD,HRDD ,VSSC)നന്ദി അര്‍പ്പിച്ചു.
Post a Comment