o ധർണ്ണാ സമരവും ഗേറ്റ് പിക്കറ്റിങ്ങും നടത്തി*.
Latest News


 

ധർണ്ണാ സമരവും ഗേറ്റ് പിക്കറ്റിങ്ങും നടത്തി*.

 *ധർണ്ണാ സമരവും ഗേറ്റ് പിക്കറ്റിങ്ങും നടത്തി*.



നേഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ്റെ കീഴിലുള്ള N.T.C മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും 8മാസമായി മുടങ്ങി കിടക്കുന്ന ജീവനാംശവും രണ്ട് വർഷമായി ശംബള കുടിശികയും പിരിഞ്ഞ് പോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി  ആനുകൂല്യങ്ങളും അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ധർണ്ണാ സമരവും ഗേറ്റ് പിക്കറ്റിങ്ങും നടത്തി. 

ഈ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് NTC മേനേജ്മെന്റിനെ മിൽ ഗേറ്റിൽ തടയുകയുണ്ടായി. 

ഈ പ്രശ്നങ്ങളിൽ ശ്വാശത പരിഹാരം ഉണ്ടായില്ലെങ്കിൽ ൽ ശക്തമായ പ്രക്ഷോഭ ഉണ്ടാകുമെന്നു യൂണിയനുകൾ മുന്നറിയിപ്പ് നൽകി. ധർണാസമരത്തിന് ടെകസ്റ്റൈൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി വത്സരാജ്, സ്പിന്നിംഗ് മില്ല് citu സെക്രട്ടറി സത്യജിത് കുമാർ,  ബിഎംസ് വൈസ് പ്രസിഡ്‌ന്റെ മമ്പള്ളി രാജീവൺ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post