മെറിറ്റ് ഈവനിങ്ങ് 2025' പരിപാടി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
ന്യൂമാഹി എം.എം.എജുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യ ത്തിൽ കണ്ണൂർ ജില്ലയിൽ പ്ലസ്-ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് ഒന്നാം സ്ഥാനം നേടിയ എം.എം.ഹയർസെക്കണ്ടറി സ്‌കൂളിലെ വിജയികളായ വിദ്യാർത്ഥികളേയും എസ്.എസ്.എൽ.സി പരീക്ഷയിൽ എ-പ്ലസ് നേടിയ വിദ്യാർത്ഥികളേയും ആദരിച്ച 'മെറിറ്റ് ഈവനിങ്ങ് 2025' പരിപാടി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
സൊസൈറ്റി പ്രസിഡണ്ട് അഡ്വ.ടി.ആസഫലി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ, പ്രിൻസിപ്പാൾ കെ.പി.റിത്ത, ഹെഡ് മാസ്റ്റർ ഒ.അബ്ദുൽ അസീസ് സംസാരിച്ചു.. സ്കൂൾ മാനേജർ അബു താഹിർ കൊമ്മോത്ത്' സ്വാഗതവും പബ്ലിക് റിലേഷൻസ് ആഫീസർ വി.പി.മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.
Post a Comment