o സേവാഭാരതി - രക്തദാനം സൗജന്യ നേതൃ പരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

സേവാഭാരതി - രക്തദാനം സൗജന്യ നേതൃ പരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

 സേവാഭാരതി - രക്തദാനം സൗജന്യ നേതൃ പരിശോധന  തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു . 



ആതുര സേവന രംഗത്തും ജീവകാരുണ്യ  പ്രവർത്തനത്തിലും മാതൃകയായ  സേവാഭാരതിയുടെ കരിയാട് യൂണിറ്റിൻ്റെ രൂപികരണവുമായി പാനൂർ സേവാഭാരതിയുടെ കീഴിൽ കരിയാട് കെ.എൻ.യു.പി  സ്കൂൾ ഓഡിറ്റോറിയത്തിൽ  രക്തദാനം സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്തി . കോഴിക്കോട് മെഡിക്കൽ കോളേജ്  സർജിക്കൽ ഗ്യാസ്ട്രോ അസിസ്റ്റൻ്റെ പ്രൊഫ്സർ ഡോ . കെ . എസ്സ് . ശ്രീശാന്ത് ഉദ്ഘാടനം ചെയ്തു. സുന്ദരൻ കൊയ്ലോത്ത്  അധ്യക്ഷത വഹിച്ചു. കെ. രാജീവൻ സ്വാഗതം പറഞ്ഞു. നാണു മാസ്റ്റർ സേവാ സന്ദേശം നൽകി. പാനൂർ സേവാഭാരതി സിക്രട്ടറി സി.കെ. രാഹുൽ , മലബാർ കാൻസർ സെൻ്റിലെ ഹർഷ , കോൺട്രസ്റ് കണ്ണാശുപത്രിയിലെ അരവിന്ദൻ , എൻ.ടി . മനോജ് , പി.സന്തോഷ്  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post