കർഷക ദിനം ആചരിച്ചു.
അഴിയൂർ:ഗ്രാമ പഞ്ചായത്തിന്റെയും, കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണവും , കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. ജൈവ വളം. കൃഷിക്ക് ഉപയോഗിക്കുന്നത് പ്രോൽസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവർ പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശരിധരൻ തോട്ടത്തിൽ, കൃഷി ഓഫിസർ പി എസ് സ്വരൂപ് ,കെകെ ജയചന്ദ്രൻ , സുജിത്ത് പുതിയോട്ടിൽ, പി ബാബുരാജ്, യു എ റഹീം, പ്രദിപ് ചോമ്പാല , റീന രയരോത്ത്, സി എം സജീവൻ, കെ വി രാജൻ, ശ്രീധരൻ കൈ പ്പാട്ടിൽ, ഭാസ്കരൻ മോനാച്ചി, പി എം അശോകൻ ,കെ പി പ്രമോദ്, ഇ ടി കെ പ്രഭാകരൻ,സി എം ദിപേഷ് , അബുബക്കർ കടവിൽ .എന്നിവർ സംസാരിച്ചു.
Post a Comment