ലൈബ്രറി ഡൈനിങ്ങ് ഹാൾ നിർമ്മാണം പൂർത്തിയാക്കണം
മാഹി. ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൽ നിർമ്മാണത്തിലിരിക്കുന്ന ലൈബ്രറി/ഡൈനിങ്ങ് ഹാൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് പൂർവ വിദ്യാർത്ഥി സംഘടനയായ 'സഹപാഠി .യുടെ വാർഷിക ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.
കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി. വത്സൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ., കവി ആനന്ദ് കുമാർ പറമ്പത്ത് സംസാരിച്ചു.
ഭാരവാഹികളായി ചാലക്കര പുരുഷു ( പ്രസിഡണ്ട് ) പി.ടി.സി.ശോഭ , കെ.ജയശ്രീജൻ ,എ.സി. ഗംഗാധരൻ , കെ.ടി. സജീവൻ, റഹീനകയ നാടത്ത്, സന്ദീവ് കെ.വി.(വൈ: പ്രസി) പി.പി.രാജേഷ് (ജനറൽ സെക്രട്ടരി ) സുമ, ഹസീന, ഗംഗൻ, രാമകൃഷ്ണൻ. സജിത് പായറ്റ (സെക്രട്ടരി മാർ ) റഷീദ് അടുവാട്ടിൽ (ട്രഷറർ) എന്നിവരേയും രക്ഷാധികാരികളായി ആനന്ദ് കുമാർ പറമ്പത്ത് . പി.എ.അനിൽകുമാർ, കെ.പവിത്രൻ മാസ്റ്റർ, കെ.മോഹനൻ, കെ.പി. വത്സൻ എന്നിവരേയും തെരഞ്ഞെടുത്തു
Post a Comment