o മാഹി സിവിൽ സപ്ലെസ്: റേഷൻ ഗുണഭോക്താക്കൾ e-KYC പരിശോധന പുർത്തിയാക്കണം
Latest News


 

മാഹി സിവിൽ സപ്ലെസ്: റേഷൻ ഗുണഭോക്താക്കൾ e-KYC പരിശോധന പുർത്തിയാക്കണം

 *മാഹി സിവിൽ സപ്ലെസ്: റേഷൻ ഗുണഭോക്താക്കൾ e-KYC പരിശോധന പുർത്തിയാക്കണം*



മാഹിയിലെ എല്ലാ റേഷൻ കാർഡ് ഗുണഭോക്താക്കളും e-KYC പരിശോധന പൂർത്തിയാക്കാൻ നിർദ്ദേശം. ഇതിലൂടെ സർക്കാറിന്‍റെ എല്ലാവിധ ആനകൂല്യങ്ങളും സബ്സിഡികളും യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്തും. പുതുച്ചേരി സംസ്ഥാന സിവിൽ സപ്ലൈസ് & കൺസ്യൂമർ അഫേഴ്സ് വകുപ്പ് പുതുച്ചേരി സർക്കാറിന്‍റെ അംഗീകാരത്തോടു കൂടെ പൊതു സേവന കേന്ദ്രം മുഖാന്തിരം തികച്ചും സൗജന്യമായി എല്ലാ റേഷൻ കാർഡ് ഗുണഭോക്താക്കളുടേയും e-KYC പരിശോധന നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ റേഷൻ കാർഡിലേ എല്ലാ അംഗങ്ങളും അവരുടെ റേഷൻ കാർഡും ആധാർ കാർഡുമായി ഏറ്റവും അടുത്തുള്ള പൊതു സേവന കേന്ദ്രത്തിൽ ഹാജരായി e-KYC പരിശോധന എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് മാഹി റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.


Post a Comment

Previous Post Next Post