പന്തക്കലിലെ മോഷണം:
രണ്ട് പേർ കൂടി അറസ്റ്റിലായി
മാഹി: കഴിഞ്ഞ 26 ന് ശനിയാഴ്ച്ച 25 പവൻ സ്വർണ്ണം കവർന്ന കേസിൽ വീട്ടിൽ ജോലിക്ക് നിന്ന ഹോം നേഴ്സിനെയും ഭർത്താവിനെയും മാഹി സി.ഐ. അനിൽ കുമാറും സംഘവും അടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
. മോഷണം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് മുഴുവൻ പ്രതികളെയും പിടികൂടിയത്.
പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം സപ്രമയ കോട്ടേഴ്സിലെ താഴത്തെ നിലയിൽ താമസിക്കുന്ന രമ്യ യുടെ വീട്ടിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണവും, സൗദി റിയാലും കളവ് പോയ കേസിലാണ്, 29ന് പുലർച്ചെ കൊല്ലം ജില്ലയിലെ മീനമ്പലത്ത് വെച്ച് ഹോം നേഴ്‌സായ കൊല്ലം മീനമ്പലത്തെ പാറക്കൽ പുത്തൻ വീട്ടിൽ ഷൈനി (29), ഭർത്താവ് ആറളം കീഴ്പ്പള്ളി വെള്ളിമാനം കോളനിയിലെ പനച്ചിക്കൽ ചേട്ടൻ ബാവയെന്ന ദിലീപ് (23) എന്നിവരെയും മാഹി സർക്കിൾ ഇൻസ്പക്ടർ പി എ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്
ദിലീപിൻ്റെ സഹോദരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു
രമ്യയുടെ പരാതിയിൽ മാഹി പോലീസ് മൂന്ന് സ്ക്വാഡായി ഹോം നേഴ്സിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് ദ്രുതഗതിയിൽ പ്രതികൾ പിടിയിലായത്
ദിലീപ് പി @ ചേട്ടൻ ബാവ ആറളം പോലീസ് സ്റ്റേഷനിൽ 9 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്, ആറളം പോലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്
പ്രതികളിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ, മൂന്ന് സ്മാർട്ട് വാച്ചുകൾ, 41 എണ്ണം സൗദി റിയാൽ, രജിസ്റ്റർ നമ്പർ KL 43 F 3137 ഉള്ള മോട്ടോർ സൈക്കിൾ എന്നിവ പിടിച്ചെടുത്തു,
മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാറിൻ്റെ അന്വേഷണ സംഘത്തിൽ പള്ളുർ എസ്.ഐ.വി.പി.സുരേഷ് ബാബു, ക്രൈം എസ്.ഐ മാരായ.വി.സുരേഷ്, സുരേന്ദ്രൻ, എ.എസ്.ഐ.മാരായ വിനീഷ്, ശ്രീജേഷ്, സുജിത്ത്, വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി
Post a Comment