o വിവിധ ആവിശ്യങ്ങളുന്നയിച്ച് വകുപ്പ് മേധാവികളെ സന്ദർശിച്ച് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ*
Latest News


 

വിവിധ ആവിശ്യങ്ങളുന്നയിച്ച് വകുപ്പ് മേധാവികളെ സന്ദർശിച്ച് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ*

 *വിവിധ ആവിശ്യങ്ങളുന്നയിച്ച് വകുപ്പ് മേധാവികളെ സന്ദർശിച്ച് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ*



മാഹി ആശുപത്രിയിൽ ഇപ്പോൾ ആവശ്യമായ സൗകര്യങ്ങൾ രോഗികൾക്ക് ലഭിക്കുന്നുണ്ടങ്കിലും ദിനം പ്രതി രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്നത് മൂലം  മരുന്ന് വാങ്ങാൻ ഫാർമസിയിൽ ഉണ്ടാകുന്ന തിരക്ക്  എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും  ഫാർമസിയിലെ ഫാർമസിസ്റ്റുകളുടെ അപര്യാപതതയാണ്  ഇത്തരം മേഖലയിലെ പോരായ്മകൾക്ക് കാരണമെന്നും അത് എത്രയും പെട്ടെന്ന് പരിഹരിക്കപ്പെട്ട് ആവശ്യമായ സ്റ്റാഫിനെയും നിയമിച്ച് രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അടിയന്തരമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിനിധി സംഘം മാഹി ഡെപ്യുട്ടി ഡയറക്ടറെ നേരിൽ കണ്ട് ചർച്ച ചെയ്യപെടുകയുണ്ടായി. കൂടാതെ 

മാഹി മേഖലയിലെ ഇലക്ട്ര സിറ്റി പോസ്റ്റുകളിൽ ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കത്തിക്കാത്തതിൽ ജനങ്ങൾ ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാഹി മുൻസിപ്പൽ കമ്മിഷണർ സതീന്ദ്ര സിംഗ് മായും പ്രതിനിധി സംഘം നേരിൽ കണ്ട് ചർച്ച ചെയ്യ്തു.  മാഹി മേഖലയിലെ മുഴുവൻ സ്ഥലങ്ങളിലും സ്ട്രീറ്റ് ലൈറ്റ് അടിയന്തരമായും സ്ഥാപിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു .

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ മോഹനൻ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി പി വിനോദൻ , ജനറൽ സെക്രട്ടറിമാരായ ശ്യാംജിത്ത് പാറക്കൽ, വി ടി ഷംസുദിൻ , വൈസ് പ്രസിഡൻ്റ് നളനി ചാത്തു, സെക്രട്ടറി ഷാജു കാനം , യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി .രെജിലേഷ് എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.



Post a Comment

Previous Post Next Post