ആയുഷ്മാൻ ആരോഗ്യ മന്ദിർ അർബൻ സബ്ബ് ഹെൽത്ത് സെൻ്റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റി
ഈസ്റ്റ് പള്ളൂർ ആയുഷ്മാൻ ആരോഗ്യ മന്ദിർ അർബൻ സബ്ബ് ഹെൽത്ത് സെൻ്റർ തൊട്ടടുത്തുള്ള സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറി. പുതിയ സബ്ബ് സെൻ്റർ കെട്ടിടം മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറിൻ്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ. രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, ഡോ.സി.എച്ച്.രാജീവൻ, ഡോ.സർഗാവാസൻ എന്നിവർ സംസാരിച്ചു.
Post a Comment