CPAS ഫണ്ട് കൈമാറി
ചോമ്പാല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരവെ മരണപ്പെട്ട പോലീസുകാരനായ സന്തോഷിൻ്റെ കുടുംബത്തിന് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം CPAS പദ്ധതിയുടെ ഭാഗമായുള്ള 2 ലക്ഷം രൂപ ധനസഹായം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ. ഇ ബൈജു ഐ പി എസ് കൈമാറി. ചോമ്പാല പോലീസ് സ്റ്റേഷൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ KPHCS ഡയറക്ടർ അഭിജിത്ത് ജി.പി അധ്യക്ഷനായി. ചോമ്പാല ഇൻസ്പെക്ടർ സേതുനാഥ് എസ് ആർ, കെ പി എ ജില്ലാ പ്രസിഡൻ്റ് സുനിൽ വി.പി, കെ പി ഒ എ ജില്ലാ നിർവ്വാഹക സമിതി അംഗം പ്രശാന്ത് പി എന്നിവർ അനുസ്മരണ ഭാഷണം നടത്തി. കെ പി എ ജില്ലാ ട്രഷറർ സജിത്ത് പി.ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ പി എ ജില്ല ജോ. സെക്രട്ടറി ശരത്ത് കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി.*
Post a Comment