o നേർക്കാഴ്ച പ്രകാശനം ചെയ്തു
Latest News


 

നേർക്കാഴ്ച പ്രകാശനം ചെയ്തു

 *നേർക്കാഴ്ച പ്രകാശനം ചെയ്തു*



അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് മാതൃക കുടുംബശ്രീ സി ഡി എസിന്റെ 23 വർഷങ്ങൾ പിന്നിട്ട  പ്രവർത്തന രൂപരേഖ നേർക്കാഴ്ച ജില്ലാ മിഷൻ കോഡിനേറ്റർ കവിത പി.സി  പ്രകാശനം ചെയ്തു. 

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

 കെ പി ഗിരിജ മുഖ്യാഥിതിയായി. 

പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി  സുനീർ കുമാർ എം,മുൻ സി ഡി എസ് അക്കൗണ്ടന്റായ  ധന്യ എന്നിവർക്ക് യാത്രയയപ്പും നൽകി. 

മോഡൽ സി ഡി എസ് വിഷൻ ഗാന രചയിതാവ് എം ജി എൻ ആർ ഇ ജി എസ് ഓവർസിയർ രഞ്ജിത്ത് കുമാർ ഏറാമല, ഗാനാലാപനം നടത്തിയ  ശില്പ,അഞ്ജലി, കവിത രചയിതാവ് അനിത കെ ടി കെ, ക്വിസ് മത്സര വിജയി ഷർമ്മിള ശേഖരൻ എന്നിവരെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യ കരോടി,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീധരൻ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ സ്വാഗതവും വൈസ് ചെയർപേഴ്സൺ സുശീല നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post