*എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് അനുമോദനം നാളെ*
മാഹി: ഈസ്റ്റ് പള്ളൂർ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിന്റെ പരിധിയിൽ വരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ
ഉപഹാരവും കേഷ് അവാർഡും നല്കി അനുമോദിക്കുന്നു.
സ്പിന്നിങ്ങ് മില്ലിനു സമീപത്തെ രാജീവ് ഭവനിൽ നാളെ (2025 ജൂലൈ 12) വൈകുന്നേരം 3 മണിക്ക് നടക്കുന്ന അനുമോദന ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് മുഖ്യാതിഥിയായിരിക്കും.
Post a Comment