o മിന്നൽ പരിശോധനയിൽ ഞെട്ടിച്ച് പോലീസ്*
Latest News


 

മിന്നൽ പരിശോധനയിൽ ഞെട്ടിച്ച് പോലീസ്*

 * മിന്നൽ പരിശോധനയിൽ ഞെട്ടിച്ച്  പോലീസ്*



ന്യൂമാഹി: ഒരൊറ്റ ദിവസം ആയിരത്തോളം വാഹനങ്ങൾ പരിശോധിച്ചു കൊണ്ട് മെഗാ വാഹനപരിശോധന നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ന്യൂമാഹി പോലീസ്



എ എസ് പി പി. ബി. കിരണിന്റെ നേതൃത്വത്തിലെ സബ് ഡിവഷനിലെ പൊലീസ് സംഘം 

ന്യൂ മാഹി പൊലീസ്

 സ്റ്റേഷൻ പരിധിയിലെ മുഴുവൻ റോഡുകളും വഴികളും നിയന്ത്രണത്തിലാക്കിയാണ്   

മിന്നൽ പരിശോധന നടത്തിയത്


നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി.

സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിയവരുൾപ്പെടെയുള്ളവരെ കർശന നിയന്ത്രണത്തിലാക്കി.   

നിയമ ലംഘനങ്ങൾ കണ്ടെത്തിയവരിൽ നിന്ന് പിഴ ഈടാക്കി. മദ്യപിച്ചു വാഹനം ഓടിച്ചവരെയും പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയവരെയും കൈയ്യോടെ പിടികൂടി കേസ് എടുത്തു.


 21 കേസുകൾ രജിസ്റ്റർ ചെയ്തു. കരുതൽ അറസ്റ്റും നടത്തി. ന്യൂ മാഹി പൊലീസ് ഇൻസ്‌പെക്ടർ പി. എ. ബിനു മോഹൻ സബ് ഡിവിഷനിലെ എസ്ഐ മാർ എന്നിവർ നേതൃത്വം നൽകി. 


കൂടാതെ ബോംബ് സ്‌ക്വാഡും  വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. 


വരും ദിവസങ്ങളിൽ തലശ്ശേരി, ചൊക്ലി, കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിലുള്ള പരിശോധന നടക്കും

Post a Comment

Previous Post Next Post